ഓടപ്പൂക്കാലം - 2
പ്രക്കുഴത്തിനവിലും നെല്ലുമളന്ന് തണ്ണീർ കുടിയും കഴിഞ്ഞ് ആയില്യാർ കാവിൽ അപ്പടയും നിവേദിച്ചവർ മടങ്ങി
നരഹരിപറമ്പിലെ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് പാലാ പുല്ലാഞ്ഞിയോട് കരയിലെ പാരമ്പര്യ വ്രതക്കാർ തലയിലേറ്റി എഴുന്നള്ളിച്ചുകൊണ്ടു വന്ന അവിൽ അളന്നും ഒറ്റപ്പിലാനും കാടനും പുറങ്കലയനും കൊല്ലനും ആശാരിയും ആയില്യാർ കാവിലേക്ക് നോക്കി തൊഴുത് നിരന്നു നിന്ന് നാളികേരവും പഴവും ശർക്കരയും ഇളം തൂശനിലയിൽ നിവേദിച്ചും കണക്കപ്പിള്ളയും ഏഴില്ലക്കാരും ചേർന്ന് നെല്ലളന്ന് എടുത്ത് പുറക്കൂവത്തിന് അനുവദിച്ച പ്രക്കൂഴം ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയെ സംപൂജ്യ ദിനമാക്കി. ഇനി പാരമ്പര്യവ്രതാവകാശികൾ നിഷ്ഠകളാരംഭിക്കും. മാലൂർ പടിയിൽ നിന്നെത്തിച്ച നെയ്യും ഇക്കരെ ബലിബിംബങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിന്നലെ. അർദ്ധരാത്രി ആയില്യാർ കാവിൽ ജന്മ ശാന്തിയുടെ അപ്പട നിവേദ്യം കാലയാപന കണക്കായി കരുതി കയ്പ്പെന്നോ മധുരമെന്നൊ തിരിച്ചറിഞ്ഞ് മടങ്ങിയവരുടെ കാലടി ശബ്ദത്തോടെ പ്രക്കുഴം പ്രകാശിതമായി. മന്ദം ചേരിയിൽ, കിഴക്കേ നടയിൽ ബാവലി പുഴക്കിപ്പുറം വലിയ മാവിൻ ചോട്ടിൽ ഒറ്റപ്പിലാനും കാടനും പുറങ്കലയനും കൊല്ലനും ആശാരിയും നിവേദ്യ കൂട്ട് പങ്കിട്ടശേഷം പരസ്പരം പറഞ്ഞു ഇനി 27ന് ഇവിടെ നീരെഴുന്നള്ളത് നാളിൽ നാമിനിയും തണ്ണീർ കുടി നടത്തുമല്ലോ.... അന്നാണക്കരെ പെരിയോ ഴത്തിൽ സ്വയംഭൂവായ പെരുമാൾക്ക് തെളിനീരഭിഷേകം.
Odapukalam - After 2 prakkuzhaminvi and drinking water after washing rice, those who offered bread returned to Ailyar Kavil.